വ​യ​നാ​ടി​ന് കേ​ന്ദ്ര​സ​ഹാ​യം: മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ക്ക​ണ​മെ​ന്നു സു​രേ​ഷ് ഗോ​പി
Tuesday, September 17, 2024 1:53 AM IST
കൊ​ച്ചി: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള കേ​ന്ദ്ര​സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി​യോ​ട് പോ​യി ചോ​ദി​ക്കൂ എ​ന്നു കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കേ​ന്ദ്ര​സ​ഹാ​യം വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി​ക്ക് അ​തി​ന്‍റെ കാ​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും അ​റി​യാം. എ​നി​ക്കി​ത്ത​രം ചോ​ദ്യ​ങ്ങ​ൾ തീ​രെ ഇ​ഷ്ട​മ​ല്ല- സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.


വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ പ്ര​ധാ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വും അ​ദ്ദേ​ഹ​വു​മാ​യി ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ വ​യ​നാ​ടി​നാ​യി കേ​ന്ദ്ര​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.