ആലുവ: പല്ലുവേദനയ്ക്ക് മരുന്നുവാങ്ങാൻ പോകുന്നതിനിടെ പൊതുശ്മശാനത്തിലെ ജീവനക്കാരൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. കടുങ്ങല്ലൂർ കയന്റിക്കര കുന്പളത്ത് വീട്ടിൽ പുരുഷൻ (49) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പത്തോടെ കടുങ്ങല്ലൂർ മുപ്പത്തടത്താണ് സംഭവം. ഉടൻ ആസ്റ്റർ മെഡ്സിറ്റിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എടയാർ ശാന്തിതീരം ജീവനക്കാരനാണ്. ഭാര്യ: തുളസി. മക്കൾ: കൃഷ്ണപ്രിയ, ഗൗരിപ്രിയ.