കൊച്ചി: സാനു മാസ്റ്ററെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഒതുക്കിനിർത്താനാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കും അതീതമായാണ് മാഷിന്റെ വാക്കുകളെ കേരളം ശ്രവിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രഫ. എം.കെ. സാനുവിനെ അദ്ദേഹത്തിന്റെ കൊച്ചി കാരക്കാമുറി ക്രോസ് റോഡിലെ വസതിയായ "സന്ധ്യ'യിൽ എത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആലപ്പുഴയിൽ തന്റെ അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷെന്നും അദ്ദേഹം പറഞ്ഞു. സാനു മാസ്റ്റർക്ക് മന്ത്രി ഓണക്കോടി കൈമാറി. സാനു മാഷിന്റെ മക്കളായ രഞ്ജിത്ത്, ഗീത, ഹാരിസ്, മരുമകൾ മായ, പേരക്കുട്ടി രോഹൻ, ബിജെപി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.