രാജഗിരി സീഷോർ സ്കൂളിലെ 14 വിദ്യാർഥികൾ ദേശീയ മീറ്റിന്
1453440
Sunday, September 15, 2024 3:58 AM IST
വൈപ്പിൻ: അടുത്ത മാസം ഹിമാചൽപ്രദേശിൽ നടക്കുന്ന നാഷണൽ ഇന്റർ സ്കൂൾ ടൂർണമെന്റിൽ ടേബിൾ ടെന്നീസിൽ തെക്കൻ മാലിപ്പുറം രാജഗിരി സീഷോർ സ്കൂളിലെ 14 വിദ്യാർഥികൾ പങ്കെടുക്കും.
14 വയസിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നരേഷ് കൃഷ്ണ, ജോസഫ് മാത്യു , ജോയൽ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ മരിയ, പ്രണവി എന്നിവരും ഒന്നാം സ്ഥാനം നേടിയിരുന്നു.
17 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽപാർവതി, ഇവോണ എന്നിവർ രണ്ടാം സ്ഥാനവും നേടി. ഞാറക്കൽ ഐലൻഡ് ക്ലബ്ബിൽ കോച്ച് പീറ്റർ ഡിസിൽവയാണ് പരിശീലകൻ.