റാംബോ സര്‍ക്കസിന് തുടക്കം
1453431
Sunday, September 15, 2024 3:42 AM IST
കൊച്ചി: റാംബോ സര്‍ക്കസിന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററിൽ തുടക്കം. 18,19,20 തീയതികളില്‍ ഉച്ചയ്ക്ക് 1.30, 4.30, 7.30 എന്നീ സമയങ്ങളിലാണു ഷോ. ഇന്നും 16,17, 21, 22 തീയതികളിലും ഈ സമയങ്ങൾക്ക് പുറമെ രാവിലെ 11 നും പ്രദർശനമുണ്ടാകും.
എല്‍ഇഡി ആക്ട്, ലേസര്‍ മാന്‍, റിംഗ് ഹെഡ് ബാലന്‍സ്, ബബിള്‍ ഷോ, സ്കേറ്റിംഗ്, വാള് ആക്ട്, ബൗണ്‍സ് ബോള്‍, സൈക്ലിംഗ് ഡ്യുവോ, റോള ബോള്‍, ക്വിക്ക് ചേഞ്ച്, സ്കൈവാക്ക്, ഏരിയല്‍ റോപ് തുടങ്ങി മികച്ച ഇനങ്ങളാണ് ഒന്നര മണിക്കൂര്‍ നീളുന്ന സര്‍ക്കസ് പ്രകടനത്തില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കോമാളികളുടെ പ്രകടനവുമുണ്ട്.
ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും ഗോകുലം കണ്വന്ഷന് സെന്ററിലെ കൗണ്ടറിലും ലഭിക്കും. റാംബോ സര്‍ക്കസ് രണ്ടാം തവണയാണ് എറണാകുളത്തെത്തുന്നത്. 22നു സമാപിക്കും.