മരട്: മരട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണവും നടത്തി. കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിൻസൺ പീറ്റർ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി ഡോമിനിക്ക് പ്രസന്റേഷൻ ഓണ സന്ദേശം നൽകി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റർ, ആർ.കെ. സുരേഷ് ബാബു, ആന്റണി കളരിക്കൽ, പി.സി. പോൾ, രശ്മി സനൽ തുടങ്ങിയവർ പ്രസംഗിച്ചു.