വല്ലാർപാടം ബൈബിൾ കൺവൻഷൻ സമാപിച്ചു
1453216
Saturday, September 14, 2024 3:51 AM IST
കൊച്ചി: വല്ലാർപാടം ബൈബിൾ കൺവൻഷൻ ഇന്നലെ സമാപിച്ചു. ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്നായിരുന്നു സമാപന ദിനത്തിലെ വചനപ്രഘോഷണം.
നിയുക്ത ഷംഷാബാദ് ബിഷപ് ഡോ. പ്രിൻസ് ആന്റണി പാണേങ്ങാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആണ് ധ്യാന പരിപാടികൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ 9 നാണ് ബൈബിൾ കൺവൻഷ ൻ ആരംഭിച്ചത്.
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ 16ന് ആരംഭിച്ച് 24ന് സമാപിക്കും. ദേവാലയത്തിന്റെയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റെയും 500 വർഷങ്ങൾ പൂർത്തിയാകുന്ന മഹാ ജൂബിലി വർഷത്തെ ജൂബിലി തിരുനാൾ 500 പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29,30, ഒക്ടോബർ 1 തീയതികളിലും കൊണ്ടാടും.