കരിങ്ങാച്ചിറ കത്തീഡ്രലിൽ സ്ലീബാ പെരുന്നാൾ
1452946
Friday, September 13, 2024 3:36 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്ലീബാ പെരുന്നാൾ നാളെ നടക്കും. രാവിലെ ഏഴിന് കുർബാന, പ്രസംഗം, പ്രദക്ഷിണം, നേർച്ച വിളമ്പ്.
വൈകിട്ട് 6.30ന് കരിങ്ങാച്ചിറ, ഇരുമ്പനം, ചിത്രപ്പുഴ, തിരുവാങ്കുളം കുരിശു പള്ളികളിൽ നേർച്ച വിളമ്പ് നടക്കും. വികാരിമാരായ ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു എന്നിവർ കാർമികത്വം വഹിക്കും.