കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി
1452138
Tuesday, September 10, 2024 4:00 AM IST
തിരുമാറാടി: നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. അൽപ്പാറയിൽ ജിബിൻ ജോസിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. തിരുമാറാടി പഞ്ചായത്തിൽ ജിബിനും കുടുംബത്തിനുമായി എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിച്ച വീടിന്റെ കൂദാശയും താക്കോൽദാനവും വികാരി ഫാ. ബോബി തറയാനിയിൽ നിർവഹിച്ചു.
നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ പള്ളിയുടെ നേതൃത്വത്തിലാണ് ജിബിനും കുടുംബത്തിനും വീട് നിർമിച്ചു നൽകിയത്. പള്ളിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന മൂന്നാമത്തെ ഭവനമാണിത്.
മണ്ണത്തൂർ വണ്ടാനത്ത് സണ്ണി സൗജന്യമായി വിട്ടുനൽകിയ നാല് സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ജിബിയും ഭാര്യ രജനിയും മൂന്ന് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.