വിമാനയാത്രാ സ്വപ്നം അവിസ്മരണീയമാക്കി മഹാത്മജി വയോമിത്രം ക്ലബ്
1451934
Monday, September 9, 2024 7:47 AM IST
മരട്: ചിരകാല സ്വപ്നമായിരുന്ന വിമാന യാത്ര അവിസ്മരണീയ അനുഭവമാക്കി മാറ്റിയതിന്റെ ആഹ്ലാദത്തിലാണ് മരട് നഗരസഭ 25-ാം ഡിവിഷനിലെ മഹാത്മജി വയോമിത്രം ക്ലബ് അംഗങ്ങൾ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് 34 പേരടങ്ങുന്ന വയോജനങ്ങൾ യാത്ര തിരിച്ചത്.
ഭൂരിഭാഗം പേർക്കും ആകാശയാത്ര നവ്യാനുഭവമായി. ടിപ്പു സുൽത്താൻ സമ്മർ പാലസ്, ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ, കബ്ബൻ പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ക്ലബ് അംഗങ്ങൾ വൈകിട്ട് ട്രെയിനിൽ എറണാകുളത്തേക്ക് തിരിച്ചു.
ശാരീരിക ബുദ്ധിമുട്ടുകെളെല്ലാം മറന്ന് വളരെ ആഹ്ലാദഭരിതരായിരുന്നു വയോജനങ്ങളെന്ന് യാത്രയ്ക്ക് നേതൃത്വം നൽകിയ ഡിവിഷൻ കൗൺസിലർ ബെൻഷാദ് നടുവിലവീട്, വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ്, ക്ലബ് സെക്രട്ടറി എ.വി. ദിനേശൻ എന്നിവർ പറഞ്ഞു.