അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ്-2024
1451932
Monday, September 9, 2024 7:47 AM IST
അങ്കമാലി: തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഇടവകയുടെ ശതോത്തര സുവര്‍ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കുടുംബയൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024 സംഘടിപ്പിച്ചു. 130 പോയിന്റ് നേടി തിരുകുടുംബം ഫാമിലി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
100 പോയിന്റ് നേടി സെന്റ് ഫ്രാന്‍സിസ് അസീസി ഫാമിലി യൂണിറ്റ് രണ്ടാം സ്ഥാനവും, 80 പോയിന്റ് നേടി സെന്റ് അഗസ്റ്റിന്‍സ് ഫാമിലി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.
ഇടവകയിലെ കുടുംബയൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരടങ്ങുന്ന ആറു ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. വികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം വടവാതൂര്‍ സെമിനാരി പ്രഫസര്‍ ഫാ. മാര്ട്ടിന് ശങ്കുരിക്കല്‍ ക്വിസ് മാസ്റ്ററായിരുന്നു.
കേന്ദ്രസമിതി വൈസ് ചെയര്മാന് സിനോബി ജോയ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ.നിഖില്‍ പടയാട്ടി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡിവോഷ്യാ, ട്രസ്റ്റിമാരായ സിബി പാലമറ്റം, കുര്യന് തളിയന്‍, ജനറല്‍ സെക്രട്ടറി ബിനോയ് തളിയന്‍, ട്രഷറര്‍ ബിജു തരിയന്‍, ജോയിനന്റ് സെക്രട്ടറിമാരായ ജോയ് പടയാട്ടില്‍, ജിംഷി ബാബു എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും, കലാപരിപാടികളും ഉണ്ടായിരുന്നു.