യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
1592844
Friday, September 19, 2025 4:10 AM IST
കൊച്ചി: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. എറണാകുളം കണയന്നൂര്‍ കസ്തൂര്‍ബാ നഗറില്‍ വലിയന്തറ മെജോ ജോസി(26)നെയാണ് നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് കൊച്ചി സിറ്റി പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കികൊണ്ടാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ നീളുന്ന തടവുശിക്ഷ ലഭിക്കും.
ഇയാള്‍ക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം,അടിപിടി തുടങ്ങിയ വകുപ്പുകളിൽ ആറോളം കേസുകള്‍ നിലവിലുണ്ട്.