ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണി​യാം​കു​ന്ന് പു​തു​വ​ല്‍​പ​റ​മ്പ് ന​ഗ​റി​ല്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യും ക​ള​മ​ശേ​രി എ​ച്ച്എം​ടി ന​ഗ​റി​ല്‍ അം​ബേ​ദ്ക​ര്‍ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി പി.​ രാ​ജീ​വ് അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ വീ​തം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക. റോ​ഡു​ക​ള്‍, ഫു​ട്പാ​ത്തു​ക​ള്‍, ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ള്‍, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ഡ്രെ​യി​നേ​ജ് സൗ​ക​ര്യ​ങ്ങ​ള്‍, വൈ​ദ്യു​തീ​ക​ര​ണം, തെ​രു​വ് വി​ള​ക്കു​ക​ള്‍, സാ​നി​റ്റേ​ഷ​ന്‍, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം,

പൊ​തു സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ല്‍, സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണം, ഇ​റി​ഗേ​ഷ​ന്‍, വ​രു​മാ​ന​ദാ​യ​ക​പ​ദ്ധ​തി​ക​ള്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്ക​ല്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ ഏ​റ്റെ​ടു​ക്കും.