സമരപ്രഖ്യാപനം ഫലിച്ചു : ഗോശ്രീ മേൽപ്പാലത്തിലെ കുഴികൾ നികത്തി
1592835
Friday, September 19, 2025 4:10 AM IST
വൈപ്പിൻ : നാട്ടുകാരുടെ സമരപ്രഖ്യാപനം വന്നതോടെ ഗോശ്രീ വല്ലാർപാടം മേൽപാലത്തിലെ കുഴികൾ നികത്തി നാഷണൽ ഹൈവേ അധികൃതർ തടിയൂരി. ഈ സാഹചര്യത്തിൽ ഇന്ന് നാഷണൽ ഹൈവേ അഥോറിറ്റി എറണാകുളം ഓഫീസിനു മുന്നിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് സംഘടനയായ ഫ്രാഗ് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ സമരം ഉപേക്ഷിച്ചു.
ഈ മേൽപ്പാലത്തിലെ കുഴികൾ നികത്താതെ ദേശീയപാത അധികൃതർ യാത്രക്കാരെ വട്ടം കറക്കുകയായിരുന്നു. ഇതിനിടെ ഇവിടെ പലപ്പോഴും ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങി.
ഇതേത്തുടർന്ന് അപകടത്തിൽപ്പെട്ടവരും അവരുടെ ബന്ധുക്കളും ചേർന്നാണ് ഫ്രാഗിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.