ജില്ലാ കളക്ടര്‍ക്ക് സ്വീകരണം
1592840
Friday, September 19, 2025 4:10 AM IST
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്ക്ക് സ്വീകരണം നല്കി. ചടങ്ങ് ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അധ്യക്ഷത വഹിച്ചു.
വൈഎംസിഎയുടെ 2025-26ലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിച്ചു. നിര്‍ധനരായ ഹൃദ്രോഗികള്‍ക്കുള്ള ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് അനസ്തേഷ്യ വകുപ്പ് മേധാവി ഡോ. ജേക്കബ് ഏബ്രഹാമിന് കളക്ടര്‍ കൈമാറി.
കൂടാതെ ഡയാലിസിസ് കൂപ്പണും നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്തു. വൈഎംസിഎയുടെ പ്രസിദ്ധീകരണമായ വൈഎംസിഎ പള്‍സിന്റെ പ്രകാശനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു.