ബസിൽ മോഷണം; തമിഴ് യുവതി പിടിയിൽ
1445076
Thursday, August 15, 2024 8:16 AM IST
കരുമാലൂർ: ആലുവ - പറവൂർ കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ തമിഴ് സ്ത്രീയെപിടികൂടി. തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധയാണു (ഗായത്രി -40) പിടിയിലായത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.
കരുമാലൂർ ഷാപ്പ്പടിക്കു സമീപം വച്ച് ബസ് യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സാണ് ആദ്യം കവർന്നത്. രണ്ടാമതും മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്.
യുവതി ഒച്ചവച്ചതോടെ കണ്ടക്ടറും യാത്രക്കാരും ചേർന്നു രാധയെ പിടികൂടുകയായിരുന്നു. തുടർന്ന് ആലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കോതമംഗലം, വടക്കാഞ്ചേരി എന്നിവിടങ്ങളിലും യുവതിക്കെതിരെ കേസുകൾ ഉണ്ട്. സിഐ പി.പി. ജസ്റ്റിൻ, എസ്ഐ ടി.കെ. ജോഷി, സിപിഒമാരായ കൊച്ചുത്രേസ്യ, അനൂപ്, മനോജ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.