ബ്രേക്കിംഗ് ദ ബാരിയര്‍ 2.0 കാമ്പയിന്; ജില്ലാകളക്ടര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
1445074
Thursday, August 15, 2024 8:16 AM IST
കൊച്ചി: മൊബിലിറ്റി ഇന്‍ ഡിസ്ട്രോഫി അഥവാ മൈന്‍ഡ് ആരംഭിച്ച ബ്രേക്കിംഗ് ദ ബാരിയര്‍ 2.0 കാമ്പയിനിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ജില്ലാ കളക്ടര്‍ക്ക് നിർദേശങ്ങള്‍ സമര്‍പ്പിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ മസ്കുലര്‍ ഡിസ്ട്രോഫി, എസ്എംഎ ബാധിതരുടെ സംഘടനയാണിത്.
മൈന്‍ഡ് കണ്‍വീനര്‍ എമി സെബാസ്റ്റ്യന്‍, പ്രതിഥി പ്രോജക്ട് കോ-ഓർഡിനേറ്റര്‍ ജെറിന് ജോണ്സണ്, എറണാകുളം ജില്ലാ കോ-ഓർഡിനേറ്റര്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
2016ലെ ഭിന്നശേഷി അവകാശ നിയമം ഇന്നും പൂര്‍ണമായി നടപ്പിലാകാത്ത സാഹചര്യത്തില്‍ എല്ലാ ജില്ലാ തലത്തിലും ഇത്തരത്തില്‍ കളക്ടര്‍മാരെ നേരിട്ടു കണ്ട് നിർദേശങ്ങള്‍ സമര്‍പ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് മൈന്‍ഡ് ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വീല്‍ചെയര്‍ ഫ്രണ്ട്ലി വാഹനമെന്ന ആശയമടക്കം ഉള്‍ക്കൊള്ളുന്നതാണ് ഈ നിർദേശങ്ങള്‍.