കെസിബിഎംഎ വാർഷികം
1444804
Wednesday, August 14, 2024 4:25 AM IST
കൊച്ചി: കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (കെസിബിഎംഎ) വാര്‍ഷികം കൊച്ചിയില്‍ നടന്നു. കല്‍പ്പക പാക്കേജിംഗ് മാനേജിംഗ് ഡയറക്ടര്‍ കല്‍പ്പക എന്‍. ഗോപാലന് ഉദ്ഘാടനം ചെയ്തു.
കൊറഗേറ്റഡ് ബോക്സ് ഇന്‍ഡസ്ട്രിക്ക് നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് കെസിബിഎംഎ ഏര്‍പ്പെടുത്തിയ പ്രഥമ കെറോസ്റ്റാര് പുരസ്കാരം എഫ്സിബിഎം വൈസ്പ്രസിഡന്റ് ടി.എം. രാഘവനില്‍ നിന്ന് കെസിബിഎംഎ മുന്‍ പ്രസിഡന്റ്് സേവ്യര്‍ ജോസ് ഏറ്റുവാങ്ങി.
പ്രസിഡന്റ് ജി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സത്യന് മലയത്ത്, ട്രഷറര്‍ ബിജോയ് സിറിയക്, എസ്ടി റെഡിയാര്‍ ആന്‍ഡ് സണ്‍സ് മാനേജിംഗ് ഡയറക്ടര്‍ ആര്. സുരേഷ്, കെ.ആർ. രാജു, ഐ.എ. പീറ്റര്‍ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജി. രാജീവ് (പ്രസിഡന്റ്), സത്യന് മലയത്ത് (സെക്രട്ടറി), ബിജോയ് സിറിയക് (ട്രഷറര്‍) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.