പോക്സോ കേസ് പ്രതി അറസ്റ്റില്‍
1444803
Wednesday, August 14, 2024 4:25 AM IST
കൊച്ചി: പോക്സോ കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി സുനില്‍കുമാര്‍ (50) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
റോഡിരികിലൂടെ നട ന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയോ ട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥി സ്കൂളിലെത്തി അധ്യാപകരോട് വിവരം പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.
വിദ്യാര്‍ഥി പറഞ്ഞ അടയാളങ്ങള്‍ വച്ച് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു.