വയനാടിന് കൈത്താങ്ങായി നൈപുണ്യ പബ്ലിക് സ്കൂള്‍
1444796
Wednesday, August 14, 2024 4:23 AM IST
അങ്കമാലി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിലെ മാനേജ്മെന്റും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്തൃ സംഘടനയും കൈകോര്‍ത്തു. ഓരോ വിദ്യാര്‍ഥിയും സാധിക്കും വിധം സഹായങ്ങള്‍ എത്തിച്ചു.
നിരവധി വിദ്യാര്‍ഥികള്‍ അവരുടെ സ്വകാര്യ സമ്പാദ്യങ്ങളുടെ കുടുക്കകള്‍ അധ്യാപകരെ ഏറെ സന്തോഷത്തോടെ ഏല്‍പ്പിച്ചു. ഒറ്റ ദിവസം കൊണ്ട് 3,02,936 രൂപ സമാഹരിക്കാന്‍ സ്കൂളിന് സാധിച്ചു. നൈപുണ്യ പബ്ലിക് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ബിന്റോ കിലുക്കന്‍ തുക എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനു കൈമാറി.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ക്രിസ്റ്റി മഠത്തില്‍, പ്രിന്‍സിപ്പല്‍ എം.പി. രാജലക്ഷ്മി, ഇന്‍ചാര്‍ജ് അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, അനധ്യാപക പ്രതിനിധികള്‍, രക്ഷാകര്‍ത്തൃ പ്രതിനിധി എന്നിവരും സാന്നിധ്യം വഹിച്ചു.