കളമശേരിയിൽ ഉപരോധസമരം നടത്തി
1444795
Wednesday, August 14, 2024 4:23 AM IST
കളമശേരി: സിപിഎം കളമശേ രിയിൽ ഉപരോധ സമരം നടത്തി. കളമശേരി നഗരസഭയിലെ സാധാരണക്കാരായ ആളുകളെ സഹായിക്കുന്നതിനായി നഗരസഭ വാങ്ങിയ ആംബുലൻസ് തുരുന്പു പിടിച്ച് നശിക്കു കയാണെന്നും നഗരസഭാ ഭരണം അഴിമതിക്കാരെക്കൊണ്ട് മൂടിയിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം.
കാര്യക്ഷമത ഇല്ലാത്ത നഗരസഭ ചെയർപേഴ്സൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലന്മാരും നേതാക്കളും നഗരസഭ സെക്രട്ടറിയെ ആദ്യം ഉപരോധിച്ചു. തുടർന്ന് പുറത്തിറങ്ങി നഗരസഭകവാടവും സമരക്കാർ ഉപരോധിച്ചു.