ഗോശ്രീ ബസുകളുടെ നഗരപ്രവേശനം: ധർണ നടത്തി
1444793
Wednesday, August 14, 2024 4:23 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് വൈപ്പിൻ കരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധര്‍ണ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. പി. സാബു അധ്യക്ഷനായി. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് വിശദീകരണ പ്രസംഗം നടത്തി.
ബസുകളുടെ നഗരപ്രവേശത്തിനായി സർക്കാർ വിജ്ഞാപനം വന്നതിന് ശേഷം ആർടിഎക്ക് സമർപ്പിച്ചിട്ടുള്ള പെർമിറ്റുകൾ 17ന് ചേരുന്ന ആർടിഎ ബോർഡിൽ പരിഗണിക്കുമെന്ന് ഫ്രാഗിന്റെ ഭാരവാഹികളുമായുള്ള ചർച്ചയിൽ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ ഉറപ്പ് നൽകി.
നഗര പ്രവേശനത്തിന്റെ ഭാഗമായി മാത്രം പുതിയ 21 പെർമിറ്റുകളാണ് അജണ്ടയിൽ വരുന്നത്. നായരമ്പലം കുടുങ്ങാശേരി- കാക്കനാട് , വെളിയത്ത് പറമ്പ് ബീച്ച് - വൈറ്റില, എടവനക്കാട് അണിയൽ - വൈറ്റില, ഞാറക്കൽ - വൈറ്റില, പുക്കാട് - വൈറ്റില, മഞ്ഞ നക്കാട് - വൈറ്റില തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ.