കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
1444618
Tuesday, August 13, 2024 10:23 PM IST
അരൂർ: മത്സ്യ വിപണനത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂർ പഞ്ചായത്ത് നാലാം വാർഡിൽ ചിറയിൽ വീട്ടിൽ സുഗന്ധി (55) ആണ് മരിച്ചത്.
കഴിഞ്ഞ 25ന് അരൂരിൽ മത്സ്യ വിപണനത്തിനിടെയാണ് കുഴഞ്ഞ് വീണത്.കളമശേരി മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറിന് മരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സനൽ. മക്കൾ: ധന്യ, ദിനൂപ്. മരുമകൻ: പ്രമോദ്.