25 ബസുകളിലെ കളക്ഷൻ ദുരിതാശ്വാസനിധിയിലേക്ക്
1444493
Tuesday, August 13, 2024 3:55 AM IST
മൂവാറ്റുപുഴ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റിലെ സർവീസ് നടത്തുന്ന 25 ബസുകളിലെ മുഴുവൻ കളക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം നഗരസഭാംഗം കെ.ജി. അനിൽകുമാർ നിർവഹിച്ചു.
നഗരസഭാംഗം ജിനു മടേയ്ക്കൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ആർടിഒ കെ.കെ. സുരേഷ്കുമാർ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. സുരേഷ് കൊന്പനാൽ, കെ.പി. മുഹമ്മദ്, ജോളി മണ്ണൂർ, കെ.എസ്. സന്തോഷ്, എൽദോസ് എന്നിവർ പങ്കെടുത്തു.
സ്ക്രാപ്പ് ശേഖരണം നടത്തി
കോതമംഗലം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ധനശേഖരണാർഥം നടത്തുന്ന സ്ക്രാപ്പ് ചലഞ്ചിലേക്ക് കോതമംഗലം മാർ ബസോലിയോസ് ദന്തൽ കോളജിൽ നിന്ന് സ്ക്രാപ്പ് ശേഖരണം നടത്തി.
അസോസിയേഷൻ സെക്രട്ടറി ബിനോയ് എം. തോമസിൽനിന്ന് മണ്ഡലം സെക്രട്ടറി നിതിൻ കുര്യൻ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, സി.എ. സിദ്ദിഖ്, ഷെഫീഖ് പുല്ലോള്ളിൽ, ശരത് ചന്ദ്ര ബാബു എന്നിവർ പങ്കെടുത്തു.