ആയത്തുപടി സിഎൽസി സുവർണ ജൂബിലി സമാപനം
1444482
Tuesday, August 13, 2024 3:51 AM IST
പെരുമ്പാവൂർ: ആയത്തുപടി നിത്യസഹായ മാതാ പള്ളിയിലെ സിഎൽസി സംഘടന സുവർണ ജൂബിലി ആഘോഷ സമാപനം15ന് നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവും ഇതോടൊപ്പം ആഘോഷിക്കും.
രാവിലെ 9ന് വിശുദ്ധ കുർബാന, അംഗത്വ നവീകരണം, പതാക ഉയർത്തൽ. ഉച്ചകഴിഞ്ഞ് 2.30ന് അഖില കേരള ദേശഭക്തിഗാന മത്സരം. വൈകിട്ട് 6ന് സമാപനാഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനം. ഇടവക വികാരി ഫാ. വർഗീസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും.
നടൻ സിനോജ് വർഗീസ് മുഖ്യാഥിതിയാകും. ഫാ. ബിബിൻ മുളവരിക്കൽ, ജോഡ്വിൻ ജോസ്, മെജേഷ് ചെറിയാൻ, ജോഷി സി. പോൾ, പി.സി. ജോസ്, ജോസഫ് സെബാസ്റ്റ്യൻ, ജെയ്സൻ ജോസഫ്, സിസ്റ്റർ ക്രിസ്റ്റി, സിസ്റ്റർ ഫിലോ, സ്റ്റെഫിയ സാനി,
അമൽ ജോർജ്, ഹോർമിസ് ചെറിയാൻ, പി.പി. ജരാർദ് എന്നിവർ പങ്കെടുക്കും. തുടർന്ന് സിഎൽസി കലാകാരന്മാർ അണിനിരക്കുന്ന ‘മോഹമുന്തിരി' നൃത്തസംഗീത നാടകം.