ലോക റിക്കാര്‍ഡ് ലക്ഷ്യമിട്ട് മാരത്തണ്‍ ഗാനാലാപനവുമായി ലാന്‍സി
1444481
Tuesday, August 13, 2024 3:36 AM IST
കൊച്ചി: ലോക റിക്കാര്‍ഡ് ലക്ഷ്യമിട്ട് മാരത്തണ്‍ ഗാനാലാപനം നടത്തി വടുതല സ്വദേശി ലാന്‍സി. ഇന്നലെ രാവിലെ ഏഴിന് ഗിത്താര്‍ വായിച്ചുകൊണ്ട് ആരംഭിച്ച ഗാനാലാപനം ഇന്ന് വൈകുന്നേരം 3.30 വരെ തുടരും.
ഇന്നലെ രാത്രി ഒമ്പത് വരെ 350 ല്‍ അധികം ഗാനങ്ങള്‍ ലാന്‍സി ആലപിച്ചു കഴിഞ്ഞു. നിലവിലെ റിക്കാര്‍ഡ് ഇതിനോടകം ലാന്‍സി മറികടന്നിട്ടുണ്ട്. ചിറ്റൂര്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ കൊച്ചിന് കലാക്ഷേത്രയിലാണ് ലാന്‍സിയുടെ മാരത്തോണ്‍ ഗാനാലാപനം നടക്കുന്നത്. 777 ഗാനങ്ങളാണ് പാടാന്‍ ഉദ്ദേശിക്കുന്നത്.
ചേരാനെല്ലൂര്‍ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കായ ലാന്‍സി കൊച്ചിന് കലാക്ഷേത്രയില്‍ പാശ്ചാത്യസംഗീതം പഠിപ്പിക്കുന്നുണ്ട്.
കൂടാതെ മരട് ലേ മെറിഡിയന് ഹോട്ടലില്‍ എല്ലാ വാരാന്ത്യങ്ങളിലും ലാന്‍സിയുടെ പരിപാടി അവതരിപ്പിക്കുന്നുണ്ട്. സ്വപ്നയാണ് ലാന്‍സിയുടെ ഭാര്യ. ലിയാന് നോറ, എല്‍വിസ് റോണ്‍ എന്നിവര്‍ മക്കളാണ്.