മുല്ലപ്പെരിയാർ; ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്ക കോണ്ഗ്രസ്
1443297
Friday, August 9, 2024 3:57 AM IST
കോതമംഗലം: മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കത്തോലിക്ക കോണ്ഗ്രസ് കത്തീഡ്രൽ യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2024-27 വർഷത്തെക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും മുല്ലപ്പെരിയാർ വിഷയത്തിൽ സംബന്ധിച്ച് പ്രമേയവും യോഗത്തിൽ അവതരിപ്പിച്ചു.
രൂപത മുൻ ഡയറക്ടർ റവ.ഡോ. തോമസ് ചെറുപറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഫ. ജോർജ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ മുഖ്യ പ്രഭാഷണം നടത്തി. രൂപത വൈസ് പ്രസിഡന്റ് വി.യു. ചാക്കോ 2024-27 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി ബിനോയ് പള്ളത്ത്-പ്രസിഡന്റ്, ജോർജ് അന്പാട്ട്, സീനാ സാജു-വൈസ് പ്രസിഡന്റുമാർ, ബേബിച്ചൻ നിധീരിക്കൽ-സെക്രട്ടറി, ടീനാ മാത്യു-ജോയിന്റ് സെക്രട്ടറി, ജോയി ഉണിച്ചൻതറയിൽ-ട്രഷറർ, ജിനി ബിജു-വനിതാ കോ-ഓർഡിനേറ്റർ എന്നിവർ ചുതലയേറ്റു.
ഷാജി കുടിയേറ്റ് മുല്ലപ്പെരിയാർ അണക്കെട്ടും വരാനിരിക്കുന്ന വൻ ദുരന്തവും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന മുല്ലപ്പെരിയാർ പ്രശ്നത്തിൽ പരിപൂർണ പരിഹാരം ആവശ്യപ്പെട്ട് സർക്കാരിനു നൽകുവാൻ പ്രമേയം പസാക്കി.