ആലുവ-പെരുമ്പാവൂർ റോഡിലെ കുഴികളടച്ച് നാട്ടുകാർ
1443289
Friday, August 9, 2024 3:45 AM IST
ആലുവ: കാൽനടയാത്രയ്ക്ക് പോലും സാധിക്കാതെ തരിപ്പണമായ ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലെ വലിയ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തുടങ്ങി.
പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം മെറ്റലും പൊടിയും മാത്രം ഇട്ട് അടച്ച കുഴികൾ നികത്തിയാണ് നാട്ടുകാർ റോഡ് നികത്തുന്നത്.
മെറ്റൽ പൊടി ഇട്ടത് കാരണം റോഡിൽ പൊന്തി നിൽക്കുന്ന തിട്ടകൾ അടിച്ച് നിരത്തിയും റോഡ് നേരെയാക്കുന്നുണ്ട്.
കുട്ടമശേരി സ്വദേശികളായ രാജു കണിയാട്ട്, മുസ്തഫ, മജീദ്, സലാം പാലക്കൽ, അലിയാർ എന്നിവരുടെ നേതൃത്വത്തിലാണ് കുഴികളും തിട്ടകളും നികത്തുന്നത്.