ആലുവ: റൂറൽ ജില്ലയ്ക്ക് അനുവദിച്ച പോലീസ് വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഫ്ലാഗ് ഓഫ് ചെയ്തു. നാല് ജീപ്പുകളും രണ്ട് ഈ ചക്രവാഹനങ്ങളുമാണ് റൂറൽ ജില്ലയുടെ ക്രമസമാധാന ജോലികൾ കൂടുതൽ സുഗമമാക്കാൻ നിരത്തിലിറങ്ങുന്നത്.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്പി എം. കൃഷ്ണൻ, ഡിവൈഎസ്പി അബ്ദുൾ റഹ്മാൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി. മാത്യു, എംടി എസ്ഐ ജോബി. പി. ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.