മാരത്തോണിൽ സന്പൂർണ വിജയവുമായി കോതമംഗലം മാർ അത്തനേഷ്യസ്
1443279
Friday, August 9, 2024 3:26 AM IST
കളമശേരി: അന്താരാഷ്ട്ര യുവജന ദിനമായ ഓഗസ്റ്റ് 12ന് മുന്നോടിയായി എയ്ഡ്സിനെതിരെ ജില്ലയിലെ കോളജ് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റൺ മാരത്തോൺ, ഫ്ലാഷ് മോബ് മത്സരങ്ങൾ സംഘടിപ്പിച്ചു. സെന്റ് പോൾസ് കോളജിൽ നിന്നാരംഭിച്ച റെഡ് റൺ മാരത്തോൺ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
മാരത്തോൺ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് വിദ്യാർഥികളായ അലൻ ബിജു ഒന്നാം സ്ഥാനവും ആർ.എസ്. മനോജ് രണ്ടാം സ്ഥാനവും മനോജ് കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിലും മാർ അത്തനേഷ്യസ് കോളജിനാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. എൻ. പൗർണമി ഒന്നാമതും കെ .പി. സനിക രണ്ടാമതും ജി. ജിൻസി മൂന്നാമതുമെത്തി.
ഫ്ലാഷ് മോബ് മത്സരത്തിൽ ആലുവ യുസി കോളജിനാണ് ഒന്നാം സ്ഥാനം. ഭാരതമാതാ കോളജ്, സെന്റ് തെരേസാസ് കോളജ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, സേക്രഡ് ഹാർട്ട് കോളജ് എന്നിവ യഥാക്രമം രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലെത്തി.
ക്വിസ് മത്സരത്തിൽ എടയപ്പുറം ഹാജാ മുഈനുദ്ദീൻ ചിസ്തിയ സ്കൂളിലെ ഹുദാ ഫാത്തിമ, നെഹ്റിൻ നിഷാദ് എന്നിവർ ഒന്നാം സ്ഥാനം നേടി. ഏലൂർ ജിഎച്ച്എസിലെ സി.എസ്.ശ്രേയ-മറിയ റോജിൻ രണ്ടാം സ്ഥാനവും വൈറ്റില ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂളിലെ ആഞ്ജല തോമസ്, ആർദ്ര സിബിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.