നേവി ഉദ്യോഗസ്ഥരില്‍ നിന്ന് 1.77 കോടി തട്ടിയ മൂന്നു പേര് അറസ്റ്റില്‍
1442472
Tuesday, August 6, 2024 7:14 AM IST
കൊച്ചി: ട്രേഡിംഗ് വാഗ്ദാനം ചെയ്ത് നേവി ഉദ്യോഗസ്ഥരില്‍ നിന്ന് 1.77 കോടി രൂപ തട്ടിയെടുത്ത മൂന്നു പേര് അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി ഒരുവിന്പുറത്ത് വീട്ടില്‍ മുഹമ്മദ് റഫീഖ് (31), എറണാകുളം കുമ്പളം ഇക്കനാട്ടില്‍ വീട്ടില്‍ നിജില്‍ ലോറന്‍സ് (28), കുമ്പളം തുണ്ടപ്പറമ്പില്‍ വീട്ടില്‍ ശിവപ്രസാദ് (25) എന്നിവരെയാണ് ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ കമ്പനികളുടെ പേരില്‍ വന്‍ തുക നിക്ഷേപിച്ച് ഓഹരി വിപണി വഴി അമിത ലാഭം നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് ഇവര്‍ നേവി ഉദ്യോഗസ്ഥരില്‍ നിന്ന് കോടികള്‍ ഓണ്‍ലൈനായി തട്ടിയെടുത്തത്. നേവി ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് 1.62 കോടി രൂപയും മറ്റൊരാള്‍ക്ക് 15,53,000 രൂപയുമാണ് നഷ്ടമായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.