അനുസ്മരണവും അവാർഡ് ദാനവും
1442153
Monday, August 5, 2024 4:07 AM IST
മൂവാറ്റുപുഴ: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.വി. ഏബ്രഹാം, സിപിഐ നേതാവ് പി.വി. പൗലോസ് എന്നിവരുടെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ബെൻസി മണിതോട്ടം അധ്യക്ഷത വഹിച്ചു.
മോളി ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫിദ ഫാത്തിമയ്ക്കും, എൽസ ഏലിയാസിനും, ജില്ലയിലെ ചെസ് മത്സരത്തിൽ ചാന്പ്യൻഷിപ്പ് നേടിയ എൽദോസ് ഷൈമോൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.