വടക്കേ പുന്നമറ്റത്ത് വീണ്ടും കാട്ടാനയിറങ്ങി
1442146
Monday, August 5, 2024 3:56 AM IST
പോത്താനിക്കാട്: മൂന്നു മാസത്തെ ഇടവേളക്കുശേഷം വടക്കേ പുന്നമറ്റത്ത് വീണ്ടും കാട്ടാനയിറങ്ങി. പൈങ്ങോട്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ ഇവിടെ മലേക്കണ്ടത്തിൽ ജെയിംസിന്റെ പുരയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചത്.
ഒരാഴ്ച മുന്പ് സമീപ പ്രദേശങ്ങളായ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലകളിലും കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു.