കലാഭവനില്‍ സിദ്ദിഖിന്റെ ചിത്രം അനാച്ഛാദനം ചെയ്തു
1442130
Monday, August 5, 2024 3:41 AM IST
കൊച്ചി: സംവിധായകന് സിദ്ദിഖിന്റെ ചിത്രം കലാഭവനില്‍ അനാച്ഛാദനം ചെയ്തു. കലാഭവന്‍ പ്രസിഡന്റ് റവ.ഡോ. ചെറിയാന് കുനിയന്തോടത്ത് അധ്യക്ഷനായി. നടന് ലാല്‍, കെ.എ. അലി അക്ബര്‍, ജെ.എസ്. വിദ്വല്‍ പ്രഭ, പി.ജെ. ഇഗ്നേഷ്യസ്, എം.വൈ. ഇക്ബാല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം ഹോട്ടൽ അബാദ് പ്ളാസയിൽ സിദ്ദിഖ് സ്മാരക സമിതിയുടെ നേൃത്വത്വത്തില്‍ സിദ്ദിഖ് അനുസ്മരണവും സംഘടിപ്പിച്ചു. റവ.ഡോ. ചെറിയാന് കുനിയന്തോടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരം പ്രഫ. എം.കെ. സാനുവിന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ സമ്മാനിച്ചു.
അവാർഡ് തുകയായ 50,000 രൂപ ഹൈബി ഈഡന് എംപി കൈമാറി. പി.എ. മെഹ്ബൂബ് രചിച്ച 'സിദ്ദിഖ് ചിരിയുടെ രസതന്ത്രം' പുസ്തകം എന്‍. ജഹാംഗീര്‍ പ്രകാശനം ചെയ്തു.
ടി.ജെ.വിനോദ് എംഎല്‍എ, ഔസേപ്പച്ചന്, അഡ്വ. തമ്പാന് തോമസ്, കെ.എല്‍.മോഹനവര്‍മ, അഡ്വ. എ. ജയശങ്കര്‍, ജോണി ലൂക്കോസ്, ബേണി, കലാഭവന്‍ റഹ്മാന്, സിഐസിസി ജയചന്ദ്രന്, ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ ഓര്‍മകള്‍ പങ്കിട്ടു.