നിരപ്പിൽ ചരക്ക് ലോറി തലകീഴായി മറിഞ്ഞു
1441851
Sunday, August 4, 2024 4:55 AM IST
മൂവാറ്റുപുഴ: ചരക്കുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ആറോടെ പായിപ്ര പഞ്ചായത്തിലെ നിരപ്പിലാണ് അപകടമുണ്ടായത്. കണ്ണാടിസിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കന്പനിയിൽനിന്നും അറക്കപ്പൊടിയുമായി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
തൃശൂർ സ്വദേശിയായ ഡ്രൈവർ പോൾസണ്‍, ബീഹാർ സ്വദേശികളായ ബോല, സുനി എന്നിവരാണ് അപടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ബീഹാർ സ്വദേശികൾക്ക് പരിക്കേറ്റു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.