ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം: കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
1441830
Sunday, August 4, 2024 4:30 AM IST
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൃക്കാക്കര നോര്‍ത്ത് വിടാക്കുഴ സ്വദേശി കെ.എച്ച്. ഷിജു(36) എന്നായാളെ കളമശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ "യൂത്ത് കോണ്‍ഗ്രസ് വിടാക്കുഴ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കവര്ന്നിട്ടുള്ളതാണെന്നും ഇനിയും കവര്ന്നെടുക്കുമെന്നുള്ള പ്രചാരണം നടത്തിയത്.
സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പരാതിയിലാണ് പോലീസ് നടപടി.