മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം പിടിയിൽ
1441828
Sunday, August 4, 2024 4:30 AM IST
പെരുമ്പാവൂർ: കഞ്ചാവും എംഡിഎംഎയുമടക്കമുള്ള മാരക മയക്കുമരുന്നുകളുമായി ഏഴംഗ സംഘത്തെ പെരുമ്പാവൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ(22), ചെരിയോലിൽ വിശാഖ്(21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ വിഷ്ണു സാജു(22), പുല്ലുവഴി പുളിയാംപിള്ളി പ്ലാംകുടി ആദിത്യൻ(25)
വെങ്ങോല പുള്ളിയിൽ പ്രവീൺ(25), കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലശേരി പുതിയ പെട്ടയിൽ അപ്പു(27), ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി റിനാസ്(24) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്.
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം എംഡിഎംഎയും, കഞ്ചാവുമായി പിടിയിലാകുന്നത്.
ബംഗളൂരുവിൽനിന്നാണ് സംഘം മയക്കുമരുന്നെത്തിച്ചത്. ഇവർ വിദേശീയരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയത്. സഹോദരങ്ങളായ വിമലിനോടും വിശാഖിനോടും ഒപ്പം വെങ്ങോലയിലെ ഇവരുടെ വീട്ടിലാണ് വിഷ്ണു സാജുവും താമസിച്ചിരുന്നത്. ഇവിടെ പ്രത്യേകം തയാറാക്കിയ മുറിയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
അളന്ന് പാക്കറ്റുകളിലായിക്കായിരുന്നു വില്പന. ഗ്രാമിന് പതിനായിരം രൂപ നിരക്കിലാണ് ലഹരി ഉത്പന്നങ്ങൾ യുവാക്കൾക്കും വിദ്യാർഥികൾക്കും വില്പന നടത്തിയിരുന്നത്. ഇലക്ട്രോണിക് ത്രാസും, പൊതിയാനുള്ള കവറും ഇവിടെ നിന്ന് കണ്ടെടുത്തു. റേഞ്ച് ഡിഐജി പുട്ടാ വിമലാദിത്യയുടെ നിർദേശത്തിൽ രൂപീകരിച്ച സ്പെഷൽ ടീമിൽ എഎസ്പി മോഹിത് റാവത്ത്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്,
ഇൻസ്പെക്ടർ എ.കെ. സുധീർ, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, എം.ഡി. ആന്റോ, റെജിമോൻ, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക്, അരുൺ കെ. കരുൺ, എ.ടി. ജിൻസ്, മുഹമ്മദ് ഷാൻ, കെ.എസ്. അനൂപ്, ഡാൻസാഫ് ടീം എന്നിവരുമുണ്ടായിരുന്നു.