കാപ്പ ചുമത്തി നാടുകടത്തി
1441569
Saturday, August 3, 2024 4:08 AM IST
മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ചെന്പൻമല കോളനിയിൽ കുറുകശേരി ടിജോ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കല്ലൂർക്കാട്, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടിക ജാതി - വർഗക്കാർക്കെതിരേയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
കഴിഞ്ഞ മാർച്ചിൽ കല്ലൂർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.