ബലിതർപ്പണത്തിനൊരുങ്ങി തിരുനെട്ടൂർ മഹാദേവ ക്ഷേത്രം
1441559
Saturday, August 3, 2024 3:53 AM IST
മരട്: കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ നെട്ടൂരിലെ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ പൂര്‍ത്തിയായി.
ഇന്ന് പുലര്‍ച്ചെ നാല് മുതൽ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങളെല്ലാം സജ്ജമാക്കിയതായും അന്തിമ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും അറിയിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ ടോയ്ലറ്റ്, ആംബുലൻസ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്ഷേത്ര പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണയും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുക.