ദുരിതാശ്വാസ നിധിയിലേക്ക് പോലീസുകാരൻ ഒരു ലക്ഷം നൽകി
1441558
Saturday, August 3, 2024 3:53 AM IST
ആലുവ: വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് എറണാകുളം റൂറൽ സ്പെഷൽ ബ്രാഞ്ചിലെ പി.എസ്. വേണുഗോപാൽ മാതൃകയായത്.
ജില്ലാ സ്പെഷൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി. സനിൽ തുക ഏറ്റു വാങ്ങി.
വേണുഗോപാലിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ഇതു പോലെ ഓരോരുത്തരും മുന്നോട്ടിറങ്ങണമെന്നും എസ്പി വൈഭവ് സക്സേന ആവശ്യപ്പെട്ടു.