ദുരിതബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകരും കൈത്താങ്ങാകും
1441287
Friday, August 2, 2024 4:31 AM IST
മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകരും കൈത്താങ്ങാകും. താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗൺസിലിൽ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു.
സമാഹരിച്ച തുക താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലഭിച്ച തൊട്ടടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കളക്ടർക്ക് കൈമാറും.