പറവൂർ സഹ. ബാങ്ക് പ്രസിഡന്റ് സ്ഥാനം: സിപിഎമ്മിൽ തർക്കം
1438450
Tuesday, July 23, 2024 7:12 AM IST
പറവൂർ: പതിറ്റാണ്ടുകളായി എൽഡിഎഫ് ഭരിക്കുന്ന പറവൂർ സഹകരണ ബാങ്കിൽ കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വീണ്ടും വിജയിച്ചുവെങ്കിലും പ്രസിഡന്റ് ആരായിരിക്കണം എന്ന കാര്യത്തിൽ സിപിഎമ്മിൽ തർക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിൽ നിന്ന് രണ്ട് പേരുകൾ ഉയർന്നുവന്നതോടെ ഏരിയ നേതൃത്വം ആശയക്കുഴപ്പത്തിലായി.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.എസ്. സുനിൽകുമാറിന്റെ പേരാണ് ഉയർത്തിക്കാണിച്ചത്. ലോക്സഭാ സ്ഥാനാർഥിയായിരുന്ന കെ.ജെ. ഷൈൻ ടീച്ചറുടെ ഭർത്താവ് ഡൈന്യൂസ് തോമസ് പ്രസിഡന്റാകണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ബാങ്കിലെ മുൻ ഭരണക്കാർക്കെതിരേ വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ ഇത്തവണ സ്ഥാനാർഥികളെ നിശ്ചയിച്ചത് സൂഷ്മതയോടെയായിരുന്നുവെങ്കിലും വിജയത്തിന് ശേഷം തുടക്കത്തിലെ കല്ലുകടിച്ച അവസ്ഥയിലാണ് പാർട്ടി നേതൃത്വം. തർക്കം സിപിഎം ജില്ലാ നേതൃത്വത്തിൽ എത്തിയതായും അറിയുന്നു.