ഭാരവാഹികളുടെ സ്ഥാനാരോഹണം
1438446
Tuesday, July 23, 2024 7:01 AM IST
മൂവാറ്റുപുഴ: വൈസ് ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബിന്റെ 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. വൈസ്മെൻ സെന്റർ പി. വിജയകുമാർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി മുൻ റീജണൽ ഡയറക്ടർ സുനിൽ ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾക്ക് ഡിസ്റ്റിക് 6 ഡയറക്ടർ കെ.കെ. ഹരിഹരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ഭാരവാഹികളായി ജോർജ് വെട്ടിക്കുഴി (പ്രസിഡന്റ്), കെ.ആർ. ആനന്ദ് (സെക്രട്ടറി), ജെയിംസ് മാത്യു കീർത്തി (ട്രഷറർ), രഞ്ജു ബോബി നെല്ലിക്കൽ (മെനറ്റ്സ് പ്രസിഡന്റ്), സാറ മേരി ജോർജ് (ലിംഗ്സ് പ്രസിഡന്റ്), മറ്റ് ഭാരവാഹികളായി ബേബി മാത്യു, കെ.ആർ. ഉണ്ണികൃഷ്ണൻ, ഇ.കെ. ജയകുമാർ, ബിജിമോൾ എന്നിവരും ചുമതലയേറ്റു.
സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രഫ. ഹേമ വിജയൻ, മുൻ റീജണൽ ട്രഷറർ ജേക്കബ് ഏബ്രഹാം, വാർഡ് കൗണ്‍സിലർ ജോസ് കുര്യാക്കോസ് എന്നിവർ നിർവഹിച്ചു. എം.ഡി. കുര്യൻ, സ്വപ്ന നായർ, പ്രീതി സുരേഷ്, മിനി സുനിൽ, എൽദോ ഏലിയാസ്, ആന്റണി രാജൻ എന്നിവർ പ്രസംഗിച്ചു.