ദേശീയപാത 66 ധർണ ഇന്ന്
1438100
Monday, July 22, 2024 4:10 AM IST
പറവൂർ: നിർമാണത്തിലുള്ള ദേശീയ പാത 66 ദുരിതപാതയാക്കരുത് , പെരുമ്പടന്നയെ മുഖ്യ കവാടമാക്കി മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ജനതാദൾ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ധർണ നടത്തും.
മെയിൻ റോഡിൽ നളന്ദ കോംപ്ളക്സിലുള്ള ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുന്നിലാണ് ധർണ. രാഷ്ട്രീയനിരീക്ഷകൻ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മോൻ അധ്യക്ഷനാകും. സുഗതൻ മാല്യങ്കര മുഖ്യപ്രഭാഷണം നടത്തും.