ഭവൻസിൽ പ്രഭാഷണം സംഘടിപ്പിച്ചു
1438098
Monday, July 22, 2024 4:10 AM IST
കൊച്ചി: ഭാരതീയ വിദ്യാഭവനിൽ "കേരളത്തിലെ ആരോഗ്യപരിരക്ഷയുടെ മാറുന്ന മാതൃക - അവസരങ്ങളും വെല്ലുവിളികളും" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. വേൾഡ് ബാങ്ക് ദക്ഷിണേഷ്യൻ മേഖലയിലെ മുതിർന്ന ആരോഗ്യ വിദഗ്ധൻ ഡോ. ദിനേശ് നായർ പ്രഭാഷണം നടത്തി.
മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അധ്യക്ഷതെ വഹിച്ചു. ഡയറക്ടർ രാമൻകുട്ടി സ്വാഗതവും സെക്രട്ടറി കെ. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.