ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേഷ​നി​ൽ ഒ​രു കി​ലോ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി വെ​ളി​യം​കോ​ട് സ്വ​ദേ​ശി ജു​റൈ​ദ് (29), തോ​പ്പും​പ​ടി ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി ആ​ബി​ദ് (34) എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ലു​വ ടൗ​ൺ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് എം​ഡി​എം​എയു​മാ​യി മം​ഗ​ളൂ​രു മു​നേ​ശ്വ​ര ന​ഗ​റി​ൽ സ​ർ​മീ​ൻ അ​ക്ത​റി(26)നെ ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ട്രെ​യി​ൻമാർഗം വാ​ട്ട​ർ ഹീ​റ്റ​റി​ൽ രാ​സ​ല​ഹ​രി ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് സ്വ​ദേ​ശി സ​ഫീറി(35)നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യു​വ​തി​യു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ഇ​യാ​ൾ. അ​മ്പ​ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് യു​വ​തി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

എം​ഡി​എം​എ എ​ത്തി​ക്കു​ന്ന മു​ഖ്യ​ക​ണ്ണി​ക​ളാ​ണി​വ​രെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ലുക്കൗട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. വിവരം ലഭിക്കുന്നവർ അ റിയിക്കേണ്ട നന്പർ: 9497987114.