ചാവറയിൽ ‘കവി കെ. ജയകുമാറിനൊപ്പം’ സംഘടിപ്പിച്ചു
1437711
Sunday, July 21, 2024 4:22 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററും ഡോ. അഗസ്റ്റിന് ജോസഫ് ഫൗണ്ടേഷനും പുലിസ്റ്റര്‍ ബുക്സും സംയുക്തമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ -കവി കെ. ജയകുമാറിനൊപ്പം- പരിപാടി സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. സി.ഇ. സുനില്‍ അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. ഡോ. അഗസ്റ്റിന് ജോസഫ്, വിയോ വര്‍ഗീസ് എന്നിവര്‍ കവിത ആലപിച്ചു. കവികള്‍ക്ക് കവിയായ ധിക്കാരം പുസ്തകം പ്രകാശിപ്പിച്ചു.