യുകെയിൽ അപകടത്തിൽ മരിച്ച റെയ്ഗന്റെ സംസ്കാരം ഇന്ന്
1437599
Saturday, July 20, 2024 10:38 PM IST
കാലടി: കഴിഞ്ഞ 29ന് യുകെയിലെ ബെഡ് ഫോർഡിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച കാലടി കൊറ്റമം മണവാളൻ ജോസിന്റെ മകൻ റെയ്ഗന്റെ (35) സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊറ്റമം സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. നാല് മാസം മുന്‍പാണ് റെയ്ഗനും കുടുംബവും ബെഡ് ഫോർഡിൽ താമസം തുടങ്ങിയത്.
ഭാര്യ: സ്റ്റീന തൃശൂർ പൂത്തൂർ തെക്കുംപുറം കുടുംബാംഗം. ബെഡ് ഫോർഡിലെ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. മകൾ: ഇവ (നാല്). മാതാവ്: റീത്ത (പാറക്കൽ പന്തക്കൽ കറുകുറ്റി). സഹോദരങ്ങൾ: ഫാ. എഡ്വിൻ മണവാളൻ (ആസാം), ഡോണ്‍ (യുകെ). സഹോദര ഭാര്യ: സോണിയ ഡോണ്‍ (യുകെ).