വീടുകയറി ആക്രമണം: കൊന്പനാട് രണ്ടു പേർ അറസ്റ്റിൽ
1437464
Saturday, July 20, 2024 3:28 AM IST
പെരുമ്പാവൂർ: വീട്ടിൽ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് ഏബ്രഹാം (കപ്പട ബിനോയി-30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ-40) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
കൊമ്പനാട് കഴിഞ്ഞ 18ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യവയസ്കയായ വീട്ടമ്മയെയും ഭർത്താവിനെയുമാണ് പ്രതികൾ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ദന്പതികളുടെ മകനെ വീടിനു പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയാണ് ആക്രമണം നടന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു.
ബിനോയ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കുറുപ്പംപടി എസ്എച്ച്ഒ വി.എം. കേഴ്സൺ, എസ്ഐമാരായ എൽദോ പോൾ, സി.എ. ഇബ്രാഹിം കുട്ടി, എഎസ്ഐ എ.കെ. സജിത, എസ്സിപിഒമാരായ എം.ബി. സുബൈർ, അനീഷ് കുര്യാക്കോസ്, സിപിഒമാരായ ടി.എം. ഷെഫീക്ക്, എ.ആർ. അജേഷ്, കെ.എസ്. അനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.