ഉമ്മൻ ചാണ്ടി അനുസ്മരണം
1437204
Friday, July 19, 2024 3:54 AM IST
മൂവാറ്റുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വിവിധ കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാടെങ്ങും അനുസ്മരണ യോഗം സംഘടിപ്പിച്ചു. മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച യോഗം കെപിസിസി നിർവാഹക സമിതി അംഗം വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.
മാറാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി ജോളി അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് മുളവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.എം അബൂബക്കർ അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ജോസ് പരീക്കൽ അധ്യക്ഷത വഹിച്ചു. ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് അനുസ്മരണ പ്രഭാഷണം നടത്തി.
കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം മൂവാറ്റുപുഴ നിർമല കോളജ് ജംഗ്ഷനിൽ കെഎസ്യു സംസ്ഥാന സമിതി അംഗം ജെറിൻ ജേക്കബ് പോൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ യാക്കോബ് അധ്യക്ഷത വഹിച്ചു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്ഫെഡറേഷൻ ഐഎൻടിയുസി മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലുള്ള 14 സെക്ഷനുകളിലും ഡിവിഷൻ ഓഫീസിലും കോതമംഗലം സിവിൽ സർക്കിളിലുമാണ് അനുസ്മരണം സംഘടിപ്പിച്ചത്.
വിവിധ സ്ഥലങ്ങളിലെ അനുസ്മരണത്തിന് സംഘടന ഡിവിഷൻ പ്രസിഡന്റ് മാത്യു സക്കറിയ, സെക്രട്ടറി പി.എച്ച്.എം. ബഷീർ, വർക്കിംഗ് പ്രസിഡന്റ് പി.വി. അഭിലാഷ്, സി.എൻ. സിബി, ബിനു, രാധിക ദേവി എന്നിവർ നേതൃത്വം നൽകി.
കോതമംഗലം: പിണ്ടിമന മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം നഗരസഭാ മുൻ അധ്യക്ഷൻ സിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. നഗരസഭാ മുൻ അധ്യക്ഷൻ പി.പി. ഉതുപ്പാൻ ഉദ്ഘാടനം ചെയ്തു. പി.ആർ. അജി അധ്യക്ഷത വഹിച്ചു. കെ.പി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി.
വാഴക്കുളം: കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം മഞ്ഞള്ളൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് സാന്റോസ് മാത്യു അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട് മുഖ്യപ്രഭാഷണം നടത്തി.
ഇലഞ്ഞി: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇലഞ്ഞി കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി. ഷിബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗാന്ധി ദർശൻവേദി ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് വർഗീസ് കരിപ്പാടം മുഖ്യപ്രഭാഷണം നടത്തി.
പിറവം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ കോട്ടപ്പുറം, മാമലക്കവല, ദേവിപ്പടി, കക്കാട്, പിറവം ടൗൺ എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു.
ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ നടന്ന സ്മൃതിസംഗമം മുൻ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറി ജയിംസ് കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിച്ചു.
കോട്ടപ്പുറത്ത് ഡിസിസി സെക്രട്ടറി കെ.ആർ.പ്രദീപ്കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വർഗീസ് തൂമ്പാപ്പുറം അധ്യക്ഷത വഹിച്ചു. പാഴൂർ ദേവിപ്പടിയിൽ ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഏലിയാസ് ഈനാകുളം അധ്യക്ഷത വഹിച്ചു. കക്കാട്ടിൽ ബൂത്ത് പ്രസിഡന്റ് പി.യു. ജോണി അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം അനുസ്മരണ പ്രഭാഷണം നടത്തി.
പാലച്ചുവട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. പിറവം ടൗൺ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പോത്താനിക്കാട്: മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ടൗണിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കൂത്താട്ടുകുളം: കോണ്ഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും നടന്നു. നഗരസഭ യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോണ് ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ് അധ്യക്ഷത വഹിച്ചു. ബോബൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. നെല്ലാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. തുടർന്ന് തൃക്കളത്തൂർ ബഥനി സ്നേഹാലയത്തിൽ അന്നദാനവും നടത്തി.